പെട്രോള്‍ വിലവര്‍ധനവില്‍ ആഞ്ഞടിച്ച് സംവിധായകന് അരുണ്‍ ഗോപി രംഗത്ത്. തുടര്‍ച്ചയായ 21ആം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവക്ക് വില വര്‍ധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അരുണ്‍ ഗോപിയുടെ പ്രതികരണം. പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂട്ടിയത്. 21 ദിവസം കൊണ്ട് പെട്രോളിന് 9 രൂപ 17 പൈസയും ഡീസലിന് 10 രൂപ 45 പൈസയുമാണ് വര്‍ധിച്ചത്. ജൂൺ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്.
കോശിയെ മുട്ടുകുത്തിച്ച കണ്ണമ്മ, ആ രംഗം പിറന്നതിങ്ങനെ, ഗൗരി നന്ദ പറയുന്നു
പെട്രോളിന് വില കൂടുമ്പോൾ സകലതിനും വില കൂടുന്ന നാട്ടിൽ സാധാരണക്കാരനും ജീവിക്കണമെന്നും അതിനാല്‍ ശബ്ദം അവർക്കായിക്കൂടി എന്ന് പറഞ്ഞാണ് അരുണ്‍ ഗോപിയുടെ കുറിപ്പ്. രാഷ്ട്രത്തിനു വേണ്ടി ആകണം രാഷ്ട്രീയം. പെട്രോളിന് വില കുറച്ചു കൂടിയാലും കറന്റ് ബില്ല് കൂടിയാലും ഒരുപക്ഷെ ഞാൻ തട്ടിയും മുട്ടിയുമൊക്കെ കഴിഞ്ഞു കൂടും. അതിനു വകയില്ലാത്തവർ ഈ നാട്ടിലുണ്ട് പെട്രോളിന് വില കൂടുമ്പോൾ സകലതിനും വില കൂടുന്ന നാട്ടിൽ അവർക്കും ജീവിക്കണമെന്ന് അരുൺ ഗോപി പറയുന്നു.
https://www.facebook.com/arungopy.gopy/posts/3363872713662817
പ്രതികരിക്കാൻ ഇവിടെ എഴുതുക