കണ്ണൂർ: പരിയാരം പോലീസ് സ്റ്റേഷന് വീണ്ടും മൂര്‍ഖന്റെ താവളമായി. കഴിഞ്ഞ ദിവസം സന്ധ്യയോടെ പരാതിനാകാനെത്തിയ പരാതിക്കാരനെ കൊത്താന്‍ ശ്രമിച്ച മൂര്‍ഖന്‍ പാമ്പിനെ പോലീസുകാർ തന്നെ പിടികൂടി.
പരാതി പറയാന്‍ സ്റ്റേഷനിലേക്ക് കയറിവരികയായിരുന്ന യുവാവിനെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ചവിട്ടുപടിയില്‍ കിടന്ന മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞാണ് കടിക്കാന്‍ ശ്രമിച്ചത്. പാമ്പിന്റെ ചീറ്റല്‍ കേട്ടതോടെ യുവാവ് കവച്ചുതുള്ളിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.
പോലീസുകാർ പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് പാത്രത്തിലാക്കിയ ശേഷം വൈല്‍ഡ് റസ്ക്യൂു ടീമംഗമായ പിലാത്തറയിലെ പവിത്രനെ ഏല്പിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷവും സ്റ്റേഷനില്‍ പോലീസുകാരന് പാമ്പിന്റെ കടിയേല്‍ക്കാതിരുന്നത് തലനാരിഴയ്ക്കായിരുന്നു. പഴകിദ്രവിച്ച കെട്ടിടം മഴക്കാലം തുടങ്ങിയതോടെ ചോര്ന്നൊലിക്കുന്നതിനിടെയാണ് ഇഴജന്തുക്കളുടെയും താവളമായി പോലീസ് സ്റ്റേഷന് മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക