ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് ഇന്ധന വില കൂട്ടിയില്ല. തുടര്‍ച്ചയായി 21 ദിവസത്തെ ഇന്ധന വില വര്‍ധനവിന് ശേഷം ഉപഭോക്താക്കള്‍ക്ക് ഇന്ന് അല്പം ആശ്വസിക്കാം.
ഡൽഹിയിൽ പെട്രോള്‍ ലിറ്ററിന് 80.38 രൂപയും ഡീസല്‍ ലിറ്ററിന് 80.40 രൂപയുമാണ് ഇപ്പോഴത്തെ വില.
ജൂലൈ 10ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്; പണിമുടക്ക് ഇന്ധനവില വര്‍ധനവിൽ പ്രതിഷേധിച്ച്
ശനിയാഴ്ച വരെ തുടര്‍ച്ചയായ 21 ദിവസം കൊണ്ട് ഡീസലിന് 10.45 രൂപയും പെട്രോളിന് 9.17രൂപയുമാണ് കൂട്ടിയത്.
ജൂണ്‍ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ത്യയിലെ ഇപ്പോഴത്തെ ഇന്ധന വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക