മലപ്പുറം: ജില്ലയിലെ പൊന്നാനി താലൂക്കിൽ ഇന്ന് വൈകിട്ട് അഞ്ചുമണി മുതൽ ജൂലൈ ആറിന് അര്‍ദ്ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി.
എടപ്പാൾ, പൊന്നാനി പ്രദേശങ്ങളിൽ ധാരാളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ വ്യാപകമായി ടെസ്റ്റുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നീ ലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കും. അടുത്ത മൂന്നു ദിവസം ക്ലസ്റ്റർ സോണിൽ വിപുലമായ പരിശോധനയും വീടുതോറുമുള്ള സർവ്വെയും നടത്താനും നിർദേശം നൽകിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/PinarayiVijayan/posts/3151760114915797
പ്രതികരിക്കാൻ ഇവിടെ എഴുതുക