മുംബൈ : സിനിമ, സീരിയൽ ഷൂട്ടിങ് മുടങ്ങിയതോടെ ജീവിതച്ചെലവ് കണ്ടെത്താന്‍ മറ്റു പല മാര്‍ഗങ്ങളിലേക്കും തിരിയേണ്ട അവസ്ഥയിലാണു പല നടന്മാരും. മുംബൈ വിട്ട് സ്വന്തം നാടുകളിലേക്കു മടങ്ങിക്കൊണ്ടിരിക്കുകയാണ്. വീട്ടുവാടക ഉള്‍പ്പെടെ കൊടുക്കാന്‍ പണമില്ലാതെ നട്ടംതിരിയുകയാണു പലരും.
കഴിഞ്ഞ ദിവസം മുംബൈയിലെ തെരുവില്‍ പച്ചക്കറി വാങ്ങാനെത്തിയവർ അമ്പരന്നു. സ്ക്രീനില്‍ കണ്ട് നല്ല പരിചയമുള്ള മുഖമാണു വില്പനക്കാരന്. ആമിർ ഖാന് ചിത്രമായ ഗുലാമിലും ബാബര്‍ എന്ന ചിത്രത്തിലും ജെന്നി ഓര് ജൂജു എന്ന ടിവി സീരിയലിലും വേഷമിട്ടിട്ടുളള ജാവേദ് ഹൈദറാണ് ജീവിതത്തില്‍ പച്ചക്കറി വില്പനക്കാരന്റെ റോള്‍ അണിഞ്ഞിരിക്കുന്നത്.
He is an actor aaj woh sabzi bech raha hain javed hyder pic.twitter.com/4Hk0ICr7Md
— Dolly Bindra (@DollyBindra) June 24, 2020
ഡോളി ബിന്ദ്ര ട്വിറ്ററില്‍ വിഡിയോ പങ്കുവച്ചതോടെയാണ് ലോകം ഇതറിഞ്ഞത്. ‘ദുനിയാ മേ രഹ്നാ ഹെ’ എന്ന പാട്ട് പാടി തക്കാളി വില്‍ക്കുന്ന ഹൈദറിന്റെ ദൃശ്യങ്ങളാണു വിഡിയോയിലുള്ളത്.
പ്രതിസന്ധികളില്‍ തളരാതെ മുന്നേറാനുള്ള ഹൈദറിന്റെ മനോഭാവത്തിനു വലിയ പ്രശംസയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക