മലയാള സിനിമയിലെ താരകുടുംബങ്ങളിൽ പ്രധാനമാണ് നടൻ സുകുമാരന്റെ കുടുംബം. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഭാര്യ മല്ലികയും മരുമകളായ പൂർണിയമുമല്ലാം അറിയപ്പെടുന്ന അഭിനേതാക്കളാണ്. ഇവരുടെ കുടുംബ വിശേഷങ്ങളും മറ്റും മലയാള സിനിമാസ്വാദകർ ഏറ്റെടുക്കാറുണ്ട്.
സിനിമയെ സ്നേഹിക്കുന്നവരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും, ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും. ഇവരുടെ മക്കളായ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും അലംകൃതയ്ക്കും പോലും ആരാധകരുണ്ട്. ഇപ്പോഴിതാ എല്ലാവരും കൂടി ഏവരും ഒത്തുകൂടിയപ്പോള്‍ ഭാര്യ സുപ്രിയ പകർത്തിയ ഒരു ചിത്രം സോഷ്യമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ഇതിനകം മൂന്ന് തലമുറകളുടെ സംഗമം എന്ന പേരിൽ സോഷ്യൽ മീഡിയയിലും ചിത്രം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
നേരത്തെ തന്നെ പൃഥ്വിയും സുപ്രിയയുമൊക്കെ തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.
സ്വതസിദ്ധമായ ശൈലിയില്‍ ടിക്ടോക്കിന് ബൈ പറഞ്ഞ് ഫുക്രു
പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രം ഏറെ പ്രത്യേകതളുള്ളതാണ്. ചിത്രത്തിൽ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും മടിയിൽ അവരുടെ മക്കളെ കാണാം. പിറകിലെ ചുവരിൽ മൺമറഞ്ഞ നടനും അവരുടെ അച്ഛനുമായ സുകുമാരനെയും കാണാം. വലതു വശത്ത് പൃഥ്വിയും അലംകൃതയും ഇടതുവശത്ത് ഇന്ദ്രജിത്തും നക്ഷത്രയും. 3 തലമുറകൾ, ഫാമിലി വീക്കെൻഡ് എന്നു കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ആടുജീവിതം ഷൂട്ടിനായി ജോർദാനിലായിരുന്ന പൃഥ്വിരാജ് അടുത്തിടെയാണ് മടങ്ങിയെത്തിയത്. കഴിഞ്ഞാഴ്ചയാണ് ആഷിഖ് അബുവിനൊപ്പം ഒന്നിക്കുന്ന വാരിയം കുന്നൻ പൃഥ്വിരാജ് അനൗൺസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക