തിരുവനന്തപുരം : തിരുവനന്തപുരം നെട്ടയത്ത് കഴിഞ്ഞ ദിവസം മരിച്ച ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. നെട്ടയം സ്വദേശി 76 കാരനായ തങ്കപ്പനാണ് മരിച്ചത്. ശനിയാഴ്ച മുംബൈയില്‍ നിന്നെത്തിയ ആള് ഞായറാഴ്ചയാണ് മരിച്ചത്.
എസ്എസ്എല്‍സി ഫലപ്രഖ്യാപനം, പരീക്ഷാഫലം അറിയാനുള്ള എളുപ്പ വഴികള്‍ ഇതാ
മുംബൈയില്‍ നിന്ന് ഇയാള്‍ വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു. പ്രമേഹബാധിതനായിരുന്നു. വരുമ്പോള്‍ തന്നെ അവശനിലയിലായിരുന്നു.
ആദ്യം ജനറല്‍ ആശുപത്രിയിലാണ് ഇയാൾ ചികിത്സതേടിയത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക