കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമാവുകയാണെന്നും വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കാമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്.
കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ട്. വാക്സിന് കണ്ടെത്തി അത് ലഭ്യമാക്കാന്‍ സമയമെടുക്കും. ലോക്ക്ഡൗണ്‍ എന്നത് അവസാനത്തെ മാര്‍ഗമാണ്. ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനുള്ള നിയന്ത്രണങ്ങളും സംവിധാനങ്ങളും കൊണ്ടുവരിക എന്നതാണ് ഫലപ്രദമായ പ്രതിരോധ മാര്‍ഗം.
ഒരു വര്‍ഷത്തേക്ക് പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ കൊണ്ടുവന്ന പകര്‍ച്ചവ്യാധി നിയമഭേദഗതി സ്വാഗതം ചെയ്യുന്നതായും ഐഎംഎ പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക