ഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ റഷ്യയെയും മറികടന്ന് ഇന്ത്യ ലോകത്ത് മൂന്നാമതെത്തി. ഞായറാഴ്ചയോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 6.97 ലക്ഷം കവിഞ്ഞു. നിലവിൽ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിലാണ് ഇന്ത്യ ഇപ്പോൾ. റഷ്യ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പെറുവാണ് അഞ്ചാം സ്ഥാനത്ത്.
രോഗികളുടെ എണ്ണം റഷ്യയിൽ 6.81 ലക്ഷമാണ്. അതേസമയം ഇന്ത്യയിലെ രോഗികളുടെ എണ്ണം 6.97 ലക്ഷം കവിഞ്ഞു. റഷ്യയിലേതിനേക്കാൾ ഇരട്ടിയാണ് ഇന്ത്യയിലെ കോവിഡ് മരണം. റഷ്യയിൽ 10,161 പേരാണ് മരിച്ചത്.
ആദ്യം ചൂണ്ടയിടുന്നത് ആരെന്ന് ചൊല്ലി തര്‍ക്കം; കോട്ടയത്ത് 17കാരന് കുത്തേറ്റു
അതേസമയം ഇന്ത്യയിൽ ഇതുവരെ മരണം 20,000ന് അടുത്തെത്തി. മരണക്കണക്കിൽ ഇന്ത്യ ലോകരാഷ്ട്രങ്ങളിൽ എട്ടാമതാണ്.
ഇന്ത്യയ്ക്ക് മുന്നിലുള്ള ബ്രസീലിൽ 15 ലക്ഷത്തിനും അമേരിക്കയിൽ 28 ലക്ഷത്തിനും മുകളിലാണ് കോവിഡ് കേസുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക