സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊല്ലത്ത് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹം മരിച്ചത്.
അഞ്ചുദിവസം മുമ്ബ് ദുബായില്‍ നിന്നെത്തിയതിനെ തുടര്‍ന്ന് മനോജ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്കൊപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൃത്തിന്റെ ആരോഗ്യനില ആശങ്കയില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ദുബായില്‍ നിന്നെത്തിയ ഉടന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നതിനാല്‍ മനോജിന് കാര്യമായ സമ്ബര്ക്കപ്പട്ടികയില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക