ചവറ : സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെ കാർ കത്തിയമർന്നു. ചവറ ശങ്കരമംഗലം പോസ്റ്റ് ഓഫിസിനു സമീപം മേക്കാട് കാർത്തികയിൽ വേണുഗോപാലപിള്ളയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.45ന് ആയിരുന്നു സംഭവം.
ചവറയിൽ നിന്ന് അഗ്നിശമന സേനയുടെ 2 യൂണിറ്റ് എത്തി തീയണച്ചു. കാർ പൂർണമായും കത്തിയമർന്നു. പുക ഉയരുന്നത് കണ്ട് വേണുഗോപാലപിള്ളയും മകനും കാറിൽ നിന്ന് ഇറങ്ങി ഓടിയതിനാലാണു രക്ഷപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്നു അഗ്നിശമന സേന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക