തൃശൂർ: അരിമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുന്നത്തങ്ങാടി സ്വദേശനി വത്സല(63) ഈ മാസം 5നാണ് മരിച്ചത്. പോസ്റ്റുമോർട്ടം നടപടികളുടെ ഭാഗമായി ശേഖരിച്ച സ്രവ സാംപിൾ പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ട്രൂനാറ്റ് പരിശോധനാഫലം നേരത്തെ നെഗറ്റീവായിരുന്നു.
വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറടക്കം തൃശൂർ മെഡിക്കല്‍ കോളജിലെ 10 പേർ ക്വാറന്റീനീൽ പോകാൻ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം നൽകി. ഈമാസം 21 വരെയാണ് ക്വാറന്റീന് നിർദ്ദേശിച്ചിരിക്കുന്നത്. ജൂലൈ 7ന് നടന്ന സംസ്കാരം ചടങ്ങിൽ പങ്കെടുത്തവരും ക്വാറന്റീനിൽ പോകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക