കണ്ണൂർ : ഇരിക്കൂര്‍ നഗരത്തിനടുത്തെ പെരുവളത്ത് പറമ്ബില്‍ കല്ലും മണ്ണും ദേഹത്ത് ഇടിഞ്ഞു വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഇരിക്കൂര്‍ സ്വദേശി എ പി ഷുഹൈബ് (21) ആണ് ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നാട്ടുകാരും കല്ലില്‍ നിന്നും മണ്ണില്‍ നിന്നും വലിച്ചെടുത്ത് ഇരിക്കൂര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാറായില്ല.
രാജസ്ഥാൻ കോൺഗ്രസിൽ വന്‍ അഴിച്ചുപണി; കമ്മിറ്റികള്‍ പിരിച്ചുവിട്ടു
ഇരിക്കൂര്‍ നഗരത്തിനടുത്ത പെരുവളത്തുപറമ്ബില് വീട്ടുമതില്‍ നിര്‍മാണത്തിനിടെയായിരുന്നു അപകടം. ചെങ്കല്ലുകൊണ്ട് പണിത മതില് കനത്ത മഴയില്‍ ഇടിഞ്ഞു പൊളിഞ്ഞ് യുവാവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഷുഹൈബിന്റെ കൂടെ ജോലി ചെയ്ത തൊഴിലാളികള്‍ ഒഴിഞ്ഞുമാറിയതിനാലാണ് വന്‍ ദുരന്ത മൊഴിവായത്. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ അപകടവിവരമറിഞ്ഞ് ഇരിക്കുര്‍ പൊലീസും ഇരിട്ടിയില്‍ നിന്നും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക