രാജസ്ഥാൻ : സച്ചിന് പൈലറ്റിനെ പിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ രാജസ്ഥാനിലെ എല്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടു. ജില്ലാ, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്.
ഗാന്ധികുടുംബത്തെ കേന്ദ്രീകരിച്ച് സച്ചിന്റെ സൈക്കോളജിക്കൽ മൂവ്; രാജസ്ഥാൻ കോൺഗ്രസിൽ അയവുണ്ടാകുമോ ?
സച്ചിന് അനുകൂലികളായ മന്ത്രിമാരേയും പോഷക സംഘടന അധ്യക്ഷന്മാരേയും കഴിഞ്ഞദിവസം നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താഴെതട്ടിലേക്കും അഴിച്ചുപണി നടത്തുന്നത്. ജില്ലാ,ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ട കാര്യം രാജസ്ഥാനിലെ പാര്‍ട്ടി ചുമതലയുള്ള അവിനാഷ് പാണ്ഡെയാണ് അറിയിച്ചത്. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കമ്മിറ്റികള്‍ ഉടന്‍ നിലവില്‍ വരുമെന്നും പാണ്ഡെ പറഞ്ഞു.
ഇതിനിടെ പൈലറ്റിന് മുന്നില്‍ കോണ്‍ഗ്രസ് വാതില്‍ അടച്ചിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പൈലറ്റിന് മുന്നിൽ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടച്ചിട്ടില്ല. വിവേകം അദ്ദേഹത്തിനുമേല്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ പാണ്ഡെ ട്വീറ്റ് ചെയ്തു.ബിജെപിയിലേക്ക് പോകില്ലെന്നും കോണ്‍ഗ്രസിനായി കഠിനാധ്വാനം ചെയ്തെന്നുമുള്ള സച്ചിന് പൈലറ്റിന്റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു പാണ്ഡെയുടെ പ്രതികരണം.
സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയും മറ്റു ഘടകങ്ങളും കഴിഞ്ഞ ദിവസം തന്നെ പിരിച്ചുവിട്ടിരുന്നു. പൈലറ്റിനെ ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്തത് കൂടാതെ അദ്ദേഹത്തിന്റെ അനുഭാവികളായ സിവില്‍ സപ്ലൈസ് മന്ത്രി രമേശ് മീണ, ടൂറിസം മന്ത്രി വിശ്വവേന്ദ്ര സിങ് എന്നിവരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക