കോഴിക്കോട്: കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
അതേസമയം, കൊയിലാണ്ടി, ചോമ്പാല്‍ ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നിരോധിച്ചു.
അവശ്യവസ്തുക്കളുടെ കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ ഞായറാഴ്ചകളില്‍ തുറക്കാന്‍ അനുവദിക്കുകയുള്ളൂ. വൈദ്യസഹായത്തിനും അടിയന്തിര ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രം പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാം.
തൂണേരിയില്‍ അപകട സാഹചര്യമാണ് നിലനില്‍ക്കുന്നത്. 600 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് 43 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് പഞ്ചായത്ത് പ്രസിഡന്റും രണ്ട് അംഗങ്ങളും അടക്കം 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തൂണേരിയില്‍ മാത്രം 97 പേര്‍ക്ക് രോഗം കണ്ടെത്തി. തൂണേരി പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക