മോഹന്‍ലാലിന്റെ മകൾ വിസ്മയയും സിനിമാരംഗത്തേക്ക് ചുവട് വെയ്ക്കുകയാണെന്ന വാർത്തയാണ് പുറത്തു വരുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണ് ബറോസ്; ദി ഗാര്ഡിയന് ഓഫ് ഗാമാ ട്രെഷര്‍.
ഒരു ഫാന്റസി ത്രീഡി ചിത്രമായി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും സിനിമയിലേയ്ക്ക് എത്തുന്നത്.
വിസ്മയയുടെ ആഗ്രഹം അഭിനയമല്ല . ചിത്രത്തില്‍ മോഹന്‍ലാലിന്റെ സംവിധാന സഹായിയായി എത്തുമെന്നാണ് വിവരം. നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്.
തന്റെ മൂത്ത മകള്‍ രേവതിയും മോഹന്‍ലാലിന്റെ മകള്‍ മായാ എന്ന വിസ്മയയും ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക