ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവ് നെല്‍സണ്‍ മണ്ടേലയുടെ മകള്‍ സിന്‍ഡ്സി മണ്ടേല മരിച്ചത് കോവിഡ് ബാധിച്ചെന്നു സ്ഥിരീകരണം. 59കാരിയായ സിന്‍ഡ്സി തിങ്കളാഴ്ച രാവിലെ ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പിന്നീടു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
2015മുതല്‍ ഡെന്മാര്ക്കിലെ സൗത്ത് ആഫ്രിക്കന്‍ അംബാസഡര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാലുമക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം താമസിച്ചുവരികയായിരുന്നു സിന്‍ഡ്സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക