മോട്ടോർസൈക്കിളിന്റെ കോസ്മെറ്റിക് വിശദാംശങ്ങൾ നൽകിക്കൊണ്ട് വരാനിരിക്കുന്ന ബിഎസ്-VI മോജോയെ പരിചയപ്പെടുത്തുകയാണ് മഹീന്ദ്ര. കഴിഞ്ഞ ദിവസം ബൈക്കിന്റെ ഗാർനെറ്റ് ബ്ലാക്ക് കളർ ഓപ്ഷൻ വെളിപ്പെടുത്തിയതിനു പിന്നാലെ മറ്റൊരു പുത്തൻ കളർ ഓപ്ഷൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്.
വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങിയിരിക്കുന്ന മോജോ 300-ന്റെ ഒരു പുതിയ റൂബി റെഡ് കളർ സ്കീമിലാണ് ഇത്തവണ മഹീന്ദ്ര പരിചയപ്പെടുത്തുന്നത്. കുറഞ്ഞത് രണ്ട് കളർ ഓപ്ഷനുകളെങ്കിലും ബിഎസ്-VI പതിപ്പിന് ഉണ്ടായിരിക്കുമെന്നാണ് ഇതിനർത്ഥം.
എങ്കിലും ഇതിൽ മാത്രമായി കമ്പനി ഒതുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎസ്-VI മഹീന്ദ്ര മോജോ 300-ന്റെ ഫ്യുവൽ ടാങ്കിനായി ബ്ലാക്ക്-ഡാർക്ക് റെഡ് കളർ ഓപ്ഷനാണ് മഹീന്ദ്ര ചേർത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക