മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള പ്രധാന രാഷ്ട്രീയ നേതാക്കളുടെ മാസ്ക് ധരിക്കുന്ന രീതിയെ വിമര്‍ശിച്ച് ഡോ.നെല്‍സണ്‍ ജോസഫ്.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ഭൂരിഭാഗം പേരും മാസ്ക് ശരിയായ രീതിയിലല്ല ധരിക്കുന്നതെന്നാണ് നെല്‍സണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
മാസ്ക് വെച്ചുകൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനം നടത്തുന്നത്. മാസ്ക് വെച്ചുകൊണ്ട് തന്നെ ഇരിക്കുന്നു. എന്നാല്‍ സംസാരിക്കുന്ന നേരം മാസ്ക് താഴ്ത്തി സംസാരിക്കുന്നു. ഈ രീതിയെ ആണ് നെൽസൺ വിമർശിക്കുന്നത്.
പോസ്റ്റിന്റെ പൂർണ രൂപം
മാസ്ക് വച്ചുകൊണ്ട് നടന്നു വരുന്നു
മാസ്ക് വച്ചുകൊണ്ടുതന്നെ വന്ന് ഇരിക്കുന്നു
സംസാരിക്കാൻ നേരം മാസ്ക് താഴ്ത്തി വയ്ക്കുന്നു
കടയിലും ബസ്സിലും ബസ് സ്റ്റോപ്പിലും ഓട്ടോ സ്റ്റാൻഡിലുമടക്കം ഇതേ തെറ്റ് പല തവണ പലർ ആവർത്തിക്കുന്നത് കണ്ടു. സംസാരിക്കുമ്പൊ മാസ്ക് താഴ്ത്തി വയ്ക്കുന്നത്.
മാസ്ക് വച്ചുകൊണ്ടു തന്നെ സംസാരിക്കാന്‍ ശീലിക്കണം.
മാസ്ക് ഇടയ്ക്കിടെ കൈ കൊണ്ട് സ്പര്‍ശിക്കാന്‍ പാടില്ല. അബദ്ധവശാല്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ സോപ്പുപയോഗിച്ചോ ആള്‍ക്കഹോള്‍ റബ് ഉപയോഗിച്ചോ കഴുകേണ്ടതാണ്.
മാസ്ക് ഉപയോഗ ശേഷം മാറ്റുമ്പോള്‍ വളരെ ശ്രദ്ധയോടുകൂടി മുന്ഭാഗങ്ങളില് സ്പര്‍ശിക്കാതെ വള്ളികളില്‍ മാത്രം പിടിച്ച് മാറ്റേണ്ടതാണ്.
– ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് (ജൂൺ 2)
ശരിയായി മാസ്ക് ധരിച്ചുകൊണ്ട് സംസാരിക്കുന്നതായി ആരോഗ്യമന്ത്രി, എം.എൽ.എ ഷാഫി പറമ്പിൽ, മന്ത്രി വി.എസ്.സുനിൽ കുമാർ, എം.എൽ.എ പ്രതിഭ തുടങ്ങിയ ഏതാനും ആളുകളെ കണ്ടിട്ടുണ്ട്.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കം ഭൂരിഭാഗം ആളുകൾ തെറ്റ് ആവർത്തിക്കുമ്പൊ കാണുന്ന പൊതുജനം അനുകരിക്കുന്നതിൽ എങ്ങനെ തെറ്റ് പറയാൻ പറ്റും !!
മാസ്ക് വച്ച് സംസാരിക്കാൻ കഴിയും..കഴിഞ്ഞേ തീരൂ..
അഭ്യർഥനയാണ് മുഖ്യമന്ത്രിയോട്..
Nelson Joseph
” രാജി വച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ മാസ്ക് ശരിയായി വയ്ക്കണം “
കട :Mahesh Haridas
പ്രതികരിക്കാൻ ഇവിടെ എഴുതുക