ദുബായ്: സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ദുബായ് പൊലീസ് ചോദ്യം ചെയ്തു. എൻഐഎ ആവശ്യപ്പെട്ടാൽ ഏതു സമയവും അറസ്റ്റ് ചെയ്തു കൈമാറാൻ കഴിയുംവിധം നിരീക്ഷണത്തിലാണ്. എന്നാൽ, അറസ്റ്റും നാടുകടത്തലും ആവശ്യപ്പെട്ടുള്ള രേഖകളൊന്നും ദുബായ് പൊലീസിനോ ഇന്ത്യൻ എംബസിക്കോ കോൺസുലേറ്റിനോ ലഭിച്ചിട്ടില്ല.
ഇന്ന് കർക്കടക വാവ്; വീട്ടിൽ ബലിതർപ്പണം ചെയ്യുന്നതെങ്ങനെ? ലൈവ് വിഡിയോ കാണാം
ഫൈസലിനെതിരെ യുഎഇയിൽ 4 ചെക്ക് കേസുകൾ ഉണ്ടെന്നാണു വിവരം. സ്വർണക്കടത്ത് കേസിൽ വ്യാജരേഖ ചമയ്ക്കൽ, സാധനങ്ങൾ തെറ്റിദ്ധരിപ്പിച്ച് അയയ്ക്കൽ, രാജ്യത്തിന്റെ യശസ്സിനു കളങ്കം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളും ഫൈസലിനു മേൽ യുഎഇ ചുമത്തിയേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക