നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ 24 പേരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നൽകി അധികൃതർ.
എന്നാൽ നഴ്സിന് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല
നഴ്സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാര്‍ഡ് കൊവിഡ് ഐസോലേഷന് വാര്‍ഡായി മാറ്റി. അതേസമയം ജില്ലയില്‍ 32 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മെഡിക്കല്‍ കോളേജില്‍ നഴ്സിന് രോഗം ബാധിച്ചത് ആശങ്കയോടെയാണ് കാണുന്നത്. നെഫ്രോളജി വാര്‍ഡില്‍ മാത്രം ജോലി ചെയ്ത നഴ്സിനാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നഴ്സുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 17 ഡോക്ടര്‍മാരും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശമുണ്ട്.
നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള 16 പേരേ നിരീക്ഷണത്തിലാക്കാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. വാര്‍ഡിലെ ഗുരുതര രോഗമുള്ളവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ടായാല്‍ അത് രോഗവ്യാപനം സങ്കീര്‍ണ്ണമാക്കും. അതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക