കളിക്കിടെ പന്തിൽ അറിയാതെ തുപ്പൽ തൊട്ട് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഡോമിനിക് സിബ്ലി. അബദ്ധം മനസ്സിലാക്കിയ ഉടൻ തന്നെ അദ്ദേഹം അമ്പയർമാരോട് വിവരം റിപ്പോർട്ട് ചെയ്യുകയും അമ്പയർമാർ പന്ത് അണുവിമുക്തമാക്കുകയും ചെയ്തു. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയാണ് സംഭവം.
സ്പിന്നർ ഡോം ബെസ്സിനു വേണ്ടി പന്തൊരുക്കുകയായിരുന്നു സിബ്ലി. അബദ്ധം മനസിലാക്കിയതിനു പിന്നാലെ അമ്പയർമാരെ വിവരമറിയിച്ചതിനെ തുടർന്ന് അവർ പന്ത് പരിശോധിക്കുകയും തുടർന്ന് അണുവിമുക്തമാക്കിയ ശേഷം അമ്പയർമാർ ബെസ്സിന് പന്ത് നൽകുകയുമായിരുന്നു.
‘റിയാലിറ്റി ഷോകളിലേക്ക് എന്നെ വിളിക്കാറില്ല’; കാരണം വെളുപ്പെടുത്തി ഗായിക സയനോര
ആദ്യ ടെസ്റ്റിൽ 4 വിക്കറ്റിനാണ് വിൻഡീസ് ജയിച്ചത്. 200നു ശേഷം ഇംഗ്ലണ്ടിൽ വെസ്റ്റ് ഇൻഡീസിന്റെ രണ്ടാം ടെസ്റ്റ് ജയം മാത്രമാണ് ആദ്യ ടെസ്റ്റിൽ അവർ സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക