ഫിലിംമേക്കര്‍ മണിരത്നം പുതിയ വെബ് സീരീസിന് തുടക്കം കുറിക്കുകയാണ്. ഈ വാർത്ത വന്നത് മുതൽ ആരാധകർ ഏറെ ആകാംക്ഷയിലാണ്. സീരീസിന്റെ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആസ്വാദകർ. ഒൻപത് എപ്പിസോഡുകളാണ് സീരീസിനുള്ളത്. മറ്റു പ്രശസ്ത സംവിധായകരായ ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് നരേന്, ഗൗതം മേനോന് എന്നിവരും ഇതിന്റെ ഭാഗമാണ്. നടന് അരവിന്ദ് സ്വാമിയും സിദ്ധാര്‍ഥും ഇതില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് നടന് സൂര്യയും വെബ് സീരീസില്‍ എത്തുന്നുണ്ട് എന്ന വാർത്തയും മുൻപ് വന്നിരുന്നു.
അഹാനയുടെ അഭിപ്രായത്തോട് വിയോജിപ്പ്, പ്രതികരണങ്ങൾ മാന്യമായ ഭാഷയിൽ വേണമെന്ന് ഭാഗ്യലക്ഷ്മി
ഇപ്പോഴിതാ പ്രേക്ഷകരെ തേടി മറ്റൊരു വാർത്ത വന്നിരിക്കുകയാണ്. നടന് ഫഹദ് ഫാസിലും വെബ് സീരീസിലേക്ക് ചുവടുവെയ്ക്കുകയാണ്. 180 ഫെയിം ജയേന്ദ്ര പഞ്ചപകേശനാണ് ഈ ഭാഗം സംവിധാനം ചെയ്യുന്നത്. ലോക്ഡൗണിനു ശേഷമാകും സീരീസിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് വെബ് സീരീസ് ഒരുക്കുന്നത്. ഫഹദ് ഫാസിൽ സീരീസിന്റെ ഭാഗമാകുന്നു എന്ന വാർത്ത ആരാധകരുടെ കാത്തിരിപ്പിന്റെ ആഴം വർധിപ്പിച്ചിരിക്കുകയാണ്. മലയാളത്തിലും തമിഴിലുമായി ഏറെ ആരാധകരുള്ള മുൻനിര നടനാണ് ഇന്ന് ഫഹദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക