സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കൊല്ലത്ത് ഇന്നലെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൂതക്കുളം സ്വദേശി ബി രാധാകൃഷ്ണനാണ് മരിച്ചത്. പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് രാധാകൃഷ്ണന് മരിച്ചത്.
ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഹൃദ്രോഗിയായിരുന്നു ഇദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു ആദ്യം വിലയിരുത്തിയത്. എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തുകയും പരിശോധനയിൽ ഇയാള്‍ക്ക് കോവിഡ് ബാധിച്ചിരുന്നതായി വ്യക്തമാകുകയുമായിരുന്നു. ഇതോടെ പൂതക്കുളം പഞ്ചായത്ത് പൂര്‍ണമായും കണ്ടൈന്‍മെന്റ് സോണാക്കിയിട്ടുണ്ട്.
‘കൊവാക്സിന്’ മനുഷ്യരിൽ പരീക്ഷണം തുടങ്ങി; ഫലം മൂന്നുമാസത്തിനകമെന്ന് പ്രതീക്ഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക