കോവിഡ് ദുരിതത്തിലേക്ക് ജനങ്ങളെ തളളിവിടാൻ തനിക്കാവില്ലെന്നും അതിന് താൻ ഡൊണാൾഡ് ട്രംപ് അല്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മഹാരാഷ്ട്രയിൽ ലോക് ഡൗൺ നിലനിൽക്കുന്നുണ്ടെന്നും കോവിഡ് മൂലമുളള നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക് ഡൗണിനെ തുടർന്ന് തന്റെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങൾ കോവിഡ് മൂലം മരിച്ചു വീഴുമ്പോൾ നോക്കി നിൽക്കാൻ താൻ ഡൊണാൾഡ് ട്രംപ് അല്ലെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി. അമേരിക്കയിൽ കോവിഡ് രോഗ ബാധ വൻതോതിൽ ജനങ്ങളെ ബാധിച്ചിരുന്നു. അമേരിക്കയിൽ കോവിഡ് തടയുന്നതിനായി ട്രംപ് ഉചിതമായ നടപടി സ്വീകരിച്ചിരുന്നില്ലെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക