തിരുവനന്തപുരം : കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കുട്ടികളോടും പ്രായമായവരോടും മാസ്ക് ധരിക്കാതെ ഇടപഴകിയ ഉണ്ണിത്താനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി .
വാർത്ത സമ്മേളനത്തിന്നിടയിലാണ് മുഖ്യമന്ത്രി ഈ പരാമർശം നടത്തിയത് . കഴിഞ്ഞ ദിവസമാണ് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ചെറിയ കുട്ടികളുടെ ചുണ്ടിൽ തൊടുകയും പ്രായമായ ആളുകളോട് അടക്കം മാസ്ക് പോലും ധരിക്കാതെ കൂട്ടം ചേർന്ന് അടുത്ത് ഇടപഴകുകയും ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നത് .
സ്വർണ്ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്; സിസിടിവി ദൃശ്യങ്ങൾ ആവിശ്യപ്പെട്ട് എൻഐഎ
സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് ഈ ചിത്രങ്ങൾ ഇടയാക്കി . കോവിഡ് കാലത്ത് സർക്കാരിനെ താഴെയിറക്കാൻ രോഗം വ്യാപിപ്പിക്കാൻ കോൺഗ്രസ് നടത്തുന്ന സങ്കുചിത മനോഭാവത്തിന്റെ ഭാഗമാണ് ഇതും എന്ന് പറഞ്ഞ് നിരവധി ആളുകളാണ് രംഗത്തെത്തിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക