അപകടത്തില്‍പ്പെട്ട് മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ബൈക്ക് അപകടത്തില്‍ പെട്ട് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച അമല്‍ ജോ(19)നാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ(75) ഇന്ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. നബീസയും പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു.
കോവിഡ് സ്ഥിരീകരിച്ചതോടെ കാഞ്ഞങ്ങാട്ട ജില്ലാ ആശുപത്രിയിലാണ് നബീസയെ പ്രവേശിപ്പിച്ചത്.എന്നാല്‍ ആരോഗ്യ നില വഷളായതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വാര്‍ധക്യസഹജമായ അവശതകളല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ നബീസക്ക് ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക