റിയൽമി സി 11 ന്റെ അടുത്ത വിൽപ്പന ജൂലൈ 29 ന് നടക്കും. റിയൽമി സി 11ന് ഇന്ത്യയിൽ വരുന്ന വില 7,499 രൂപയാണ്. ഈ വില 2 ജിബി റാം + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുള്ളതാണ് ഈ ഫോൺ. ഉച്ചയ്ക്ക് 12:00 മണിക്ക് ഈ സ്മാർട്ഫോൺ ഫ്ലിപ്കാർട്ട് വഴി നിങ്ങൾക്ക് വാങ്ങാവുന്നതാണ്.
6.5 ഇഞ്ച് ഡിസ്പ്ലേ, 5,000 എംഎഎച്ച് ബാറ്ററി, ഡ്യുവൽ റിയർ ക്യാമറകൾ എന്നിവയും ഈ ഏറ്റവും പുതിയ റിയൽമി സി 11 സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളാണ്. ഇ-കൊമേഴ്സ് വെബ്സൈറ്റ് വഴി ഇത് രണ്ടാം തവണയാണ് റിയൽമി സി 11 വിൽപ്പന നടക്കുന്നത്. റിയൽമി സി സീരിസിലെ സി3 സ്മാർട്ട്ഫോൺ വിപണിയിൽ വലിയ നേട്ടം ഉണ്ടാക്കിയിരുന്നു.
പുതിയ റിയൽമി സി11 സ്മാർട്ട്ഫോണിലൂടെ വിപണിയിലെ സി സീരിസിന്റെ ആധിപത്യം ഉറപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ആകർഷകമായ സവിശേഷതകളോടെ പുറത്തിറക്കിയ ഈ ഡിവൈസ് 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലേക്കാണ് അവതരിപ്പിച്ചത്.
നാർസോ സീരീസും റിയൽമി എക്സ് 3 സീരീസും പുറത്തിറക്കിയ ശേഷം കമ്പനി ബജറ്റ് സെഗ്മെന്റിൽ അവതരിപ്പിച്ച ഡിവൈസാണ് റിയൽമി സി11. റിയൽമിയുടെ സി സീരിസ് ബ്രാന്റിന് ഇന്ത്യയിൽ ജനപ്രീതിയുണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സ്മാർട്ട്ഫോണുകളടങ്ങുന്ന സീരിസാണ്.
റിയൽമി സി 11 പ്ലാസ്റ്റിക് ബിൽഡ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഇതിന് പിന്നിൽ മികച്ച ഗ്രിപ്പ് നൽകുന്ന ഡിസൈനും നൽകിയിട്ടുണ്ട്. 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ, 1600 x 720 പിക്സൽ എച്ച്ഡി + റെസല്യൂഷനും 88.7 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷ്യോയും ഇതിലുണ്ട്. വികസിതമായ ഒരു മീഡിയടെക് ഹീലിയോ ജി 35 SoC ചിപ്സെറ്റാണ് ഇതിൽ മികച്ച പ്രവർത്തനക്ഷമതയ്ക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക