തിരുവനന്തപുരം: പേപ്പറില്‍ ഒരാളുടെ ഛായാചിത്രം അതേ പോലെ പകര്‍ത്തുന്നത് പോലും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരാളുടെ മുഖഭാവങ്ങള്‍ മണിക്കൂറുകള്‍ എടുത്താണ് ചിത്രകാരന്മാര് കടലാസിലേക്ക് പകര്‍ത്തുക. അങ്ങനെയെങ്കില്‍ ചിത്രംവര വിറകിലാണെങ്കിലോ ?
കേന്ദ്രമന്ത്രിയുടെ കോവിഡ് പ്രതിരോധ പപ്പടം; സോഷ്യൽ മീഡിയയിൽ ട്രോളുകൾ പൊടിപൊടിക്കുന്നു
അത് അസാധ്യമെന്ന് പറയാന്‍ വരട്ടെ. വിറകുപയോഗിച്ച് മലയാളി താരം പൃഥ്വിരാജിന്‍െറ ചിത്രം ഒരുക്കി ശ്രദ്ധേയനാവുകയാണ് ചിത്രകാരന് ഡാവിഞ്ചി സുരേഷ്. ചിത്രങ്ങള്‍ ഒരുക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഇനിയും ലോകത്തുണ്ടെന്നും അതും കണ്ടെത്താന്‍ ശ്രമിക്കുമെന്നും പറഞ്ഞാണ് ഡാവിഞ്ചി സുരേഷ് വിറകുകൊണ്ട് ഒരുക്കിയ പൃഥ്വിരാജിന്‍െറ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തന്‍െറ ഇസ്റ്റഗ്രാം അക്കൗണ്ടിലും പൃഥ്വിരാജ് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക