നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്റെ ആദ്യ മലയാള ചലച്ചിത്രമാണ് ടൊറോന്റോ ചലച്ചിത്ര മേളയിലടക്കം നല്ല അഭിപ്രായങ്ങള്‍ നേടിയ മൂത്തോന് . തീയേറ്ററിലും സിനിമ വലിയ വിജയമായിരുന്നു.
ജൂലൈ 26 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് സീ കേരളം ചാനലില്‍ മൂത്തോന്റെ ലോക ടെലിവിഷന്‍ പ്രീമിയര്‍ ഒരുക്കിയിരിക്കുകയാണ്. സിനിമയില്‍ മഹത്തായ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ നടന് നിവിന്‍ പോളിയോടുള്ള ആദരമായിട്ടാണ് സീ കേരളം ‘മൂത്തോന്’ സംപ്രേഷണം ചെയ്യുന്നത്.
ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ്. ഈ ബഹുഭാഷ ചിത്രം നിര്‍മ്മിച്ചത് ആനന്ദ് എല്‍ റായ്, അജയ് ജി. റായ്, അലന് മക്ക്അലക്സ് എന്നിവരാണ്. ഈ ചിത്രം ഗീതു മോഹന്‍ദാസിന്റെ മലയാളത്തിലെ ആദ്യത്തെ മുഴുനീള ചിത്രമയിരുന്നു .
ലക്ഷ്വദ്വീപും മുംബൈയും പശ്ചാത്തലമാക്കുന്ന ചിത്രം ഒരു പതിനാല് വയസ്സുള്ള കുട്ടി തന്റെ ജ്യേഷ്ഠനെ തേടി ലക്ഷ്വദ്വീപില്‍ നിന്ന് മുംബൈയിലേക്ക് നടത്തുന്ന യാത്രയുടെ കഥയാണ് പറയുന്നത്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച നിവിന്‍ പോളിക്കൊപ്പം സഞ്ജന ദീപു, ഷഷാങ്ക് അറോറ, റോഷന് മാത്യു, ശോഭിത ധൂലിപാല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക