സ്വര്‍ണ്ണക്കടത്തു കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നതില്‍ തന്റെ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതില്‍ സര്‍ക്കാറിന് ഒരു പ്രശ്നവുമില്ല.. അക്കാര്യത്തിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.
എന്‍ഐഎയുടെ അന്വേഷണം കൃത്യമായി നടക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി എത്രസമയം ചോദ്യം ചെയ്യണം, എത്ര തവണ ചോദ്യം ചെയ്യണം, ചോദ്യം ചെയ്യലിന്റെ ഭാഗമായി എന്ത് നിലപാടെടുക്കണം എന്നത് എന്‍ഐഎ ആണ് തീരുമാനിക്കേണ്ടതാണ്. അതില്‍ സര്‍ക്കാറിനൊരു കാര്യവുമില്ലെന്നും ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെയും മുഖ്യമന്ത്രി ഇതേ നിലപാട് ആവർത്തിച്ചിരുന്നു. കേസ് തുടങ്ങിയത് മുതൽ ഇക്കാര്യത്തിൽ അന്വഷണത്തിനു പൂർണ്ണ സഹകരണം മന്ത്രി ഉറപ്പു വരുത്തിയിരുന്നു. സംഭവത്തിൽ എന്ത് തരം അന്വഷണവും ആകാമെന്നാണ് സർക്കാർ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക