തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഇന്ന് 161 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 65 പേര് ജില്ലയില്‍ കൊവിഡ് മുക്തരായി. 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ചത്.
പുലയനാര്‍ക്കോട്ട നെഞ്ചുരോഗ ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പബ്ലിക്ക് ഹെല്‍ത്ത് ലാബിലെ ഒരു ജീവനക്കാരനും കണ്ണാശുപത്രിയിലെ ഒരു നഴ്സിംഗ് അസിസ്റ്റന്റിനും രോഗം പിടിപെട്ടു. ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധ കൊവിഡ് പ്രതിരോധത്തിന് തലസ്ഥാനത്ത് വലിയ തിരിച്ചടിയായേക്കും.
അതേസമയം പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബില്‍ പരിശീലനം നടത്തിയിരുന്ന ഒരു പൊലീസുകാരന് കൂടി രോഗം സ്ഥിരീകരിച്ചു. അഞ്ച് ദിവസം മുമ്ബ് സ്രവം ശേഖരിച്ചിരുന്നങ്കിലും മറ്റ് ട്രെയിനികള്‍ക്കൊപ്പമാണ് ഇദ്ദേഹത്തെയും താമസിപ്പിച്ചിരുന്നത്. സ്രവമെടുത്ത പൊലീസുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നില്ലെന്നും പൊലീസുകാര്‍ക്കിടയില്‍ പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക