തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല ജയില്‍ മോചിതയാകുന്നുവെന്ന് വിവരം. ബിജെപി നേതാവാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ 2017ല്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതാണ് ശശികലയെ.
നിലവില്‍ അവര്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്. അടുത്ത ഫെബ്രുവരിയിലാണ് ശിക്ഷാ കാലാവധി തീരുക.
എന്നാല്‍ ആഗസ്റ്റ് 15ന് മുമ്ബ് ശശികല മോചിതയാകുമെന്ന് ബിജെപി നേതാവ് പറയുന്നു. ശശികല പുറത്തുവന്നാല്‍ എന്ത് സംഭവിക്കും. ബിജെപി ശശികലയെ വച്ച് നേട്ടം കൊയ്യുമെന്നാണ് ഒരു അഭിപ്രായം. പക്ഷേ, ശശികല ജയിലിലേക്ക് പോകും മുമ്ബ് ചെയ്ത പ്രതിജ്ഞ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയ ചര്‍ച്ചകള്‍ ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക