മലപ്പുറത്ത് ഇന്നലെ മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ്. ആന്റിജൻ പരിശോധനയിലാണ് കുഞ്ഞിന് കൊവിഡ് പോസിറ്റീവ് ആയത്. കുഞ്ഞിന്റെ സാമ്പിൾ തുടർപരിശോധനയ്ക്ക് അയച്ചു.
മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പനി മൂർച്ഛിച്ച് മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക