ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇന്ത്യന്‍ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവര്‍ക്കു നേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ മനോഭാവം സ്വേച്ഛാധിപത്യത്തിന്റെതാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ആയുധമായാണ് ബി.ജെ.പി സര്‍ക്കാര്‍ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കുന്നത് എന്നും പ്രിയങ്ക പറഞ്ഞു.
ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ തടങ്കലില്‍വെച്ചിരിക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണെന്നും അവരെ മോചിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
നേരത്തെ രാഹുല്‍ ഗാന്ധിയും മുഫ്തിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് ത്തെിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക