ന്യൂദല്‍ഹി: രക്ഷാബന്ധന് ദിനത്തില്‍ കോണ്‍ഗ്രസ് നേതാവും തന്റെ സഹോദരനുമായ രാഹുല്‍ ഗാന്ധിയെ കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
സ്നേഹവും ക്ഷമയും സഹനവും താന്‍ പഠിച്ചത് തന്റെ സഹോദരനില്‍ നിന്നാണെന്നും ഇങ്ങനെയൊരു സഹോദരനെ ലഭിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്നുവെന്നുമായിരുന്നു രാഹുലിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.
പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയില്‍
എല്ലാ സന്തോഷത്തിലും സങ്കടത്തിലും ഒരുമിച്ച് ജീവിച്ചവരാണ് ഞങ്ങള്‍. സ്നേഹവും സത്യവും ക്ഷമയും എന്താണെന്ന് ഞാന്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. ഇങ്ങനെയൊരു സഹോദരനെ ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ രക്ഷാബന്ധന് ആശംസകള്‍ എന്നായിരുന്നു പ്രിയങ്ക ട്വിറ്റ് ചെയ്തത്.
രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ രക്ഷാബന്ധന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. തന്റെ സഹോദരി പ്രിയങ്കയെ ചേര്‍ത്തുപിടിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. രാജ്യത്തെ എല്ലാ സ്ത്രീശക്തികള്ക്കും രക്ഷാബന്ധന് ആശംസകള്‍ അറിയിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചത്.
हर सुख-दुख में साथ रहते हुए मैंने अपने भाई से प्रेम, सत्य और धैर्य का साथ सीखा है। मुझे ऐसा भाई मिलने पर गर्व है।
समस्त देशवासियों को पावन पर्व #रक्षाबंधन की हार्दिक शुभकामनाएं।#RakshaBandhan pic.twitter.com/KWTGpTZQYy
— Priyanka Gandhi Vadra (@priyankagandhi) August 3, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക