കോവിഡ് വ്യാപനം തടയുന്നതിന് രാപ്പകലില്ലാതെ ജോലി ചെയ്യുന്ന പോലീസുകാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആനുകൂല്യങ്ങള്‍ നല്‍കുന്നത് അടിയന്തിരമായി പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദമായി പഠിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് റവന്യു, ആഭ്യന്തര വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അക്ഷമരായിട്ട് കാര്യമില്ല,തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്ന് ഗവർണർ;പ്രതികരണം സ്വർണ്ണക്കടത്ത് കേസ്സിൽ
കോവിഡ് രോഗ വ്യാപനം തടയുന്നതിനായി നിയോഗിക്കപ്പെട്ടതോടെ പോലീസുകാര്‍ അമിത ജോലിഭാരവും അരക്ഷിതാവസ്ഥയും അനുഭവിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ റനീഷ് കക്കടവത്ത് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധാരാളം ഇളവുകള്‍ സര്‍ക്കാര്‍ നല്കി വരുന്നുണ്ട്. എന്നാല്‍ പോലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇളവുകള്‍ നിഷേധിക്കപ്പെടുന്നു. രോഗം വന്നാല്‍ പോലീസുകാര്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കണം. കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷുറൻസ് പദ്ധതിയുടെ മാതൃകയില്‍ പോലീസുകാര്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണമെന്നും പരാതിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക