മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. തന്റെ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവക്കാറുണ്ട് താരം. ഇപ്പോഴിതാ മറ്റൊരു പോസ്റ്റുമായി നടൻ എത്തിയിരിക്കുന്നു. ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണമെങ്കിൽ ഒരു നിയമം പാലിക്കണമെന്നാണ് നടൻ പറയുന്നത്. തലമുറകളായി കൈമാറി വരുന്ന സുവർണ നിയമമാണിത്. ഭാര്യ പ്രിയക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചാണ് ആ നിയമമെന്തെന്ന് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത്.
‘നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കട്ടെ’ എന്നാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ആ സുവർണ നിയമം. രസകരമായ കമന്റുകളും വിവാഹ വാർഷിക ആശംസകളുമായി പോസ്റ്റിന് താഴെ ആരാധകർ സജീവമാണ്.
ഷൂട്ടിങ് സെറ്റിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായവുമായി കമല്ഹാസൻ
https://www.instagram.com/p/CDi87kfM5vT/
യുവതീയുവാക്കളുടെ മനം കവർന്ന റൊമാന്റിക് നായകനായി തിളങ്ങി നിന്ന നടൻ ഇന്ന് മികവുറ്റ കഥാപാത്രങ്ങളിലൂടെ തന്റെ നടനെ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 50ലേറെ സിനിമകളിൽ ഇതിനകം വേഷമിട്ടു. 2005ലായിരുന്നു വിവാഹം.14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് താരത്തിന് കുഞ്ഞ് പിറന്നത്. ഇസഹാക്ക് എന്നാണ് കുഞ്ഞിന്റെ പേര്. ഇടയ്ക്കിടെ കുഞ്ഞിന്റെ രസകരമായ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക