കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട്. നാളെ ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ശക്തമായ മഴ പത്താം തീയതി വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ഇടുക്കി , തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരവും കൊല്ലവും ഒഴിച്ചുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിൽ ഉണ്ട്. ഹൈറേഞ്ചിൽ അതിതീവ്ര മഴ ഉണ്ടാകാം. അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ ഡോ.കെ. സന്തോഷ് പറഞ്ഞു.
പെട്ടിമുടിയില്‍ വന്‍ദുരന്തം; മണ്ണിടിച്ചിലിൽ 15 മരണം; 66 പേരെ കാണാതായി
മലപ്പുറം നിലമ്പൂര്‍ ടൗണില്‍ വീണ്ടും വെള്ളം പൊങ്ങി. ചാലിയാര്‍ കരകവിഞ്ഞതാണ് കാരണം. ജനതപ്പടിയിലെയും മൈലാടിയിലെയും കടകളും റോഡുകളും മുങ്ങി. കരുവാരക്കുണ്ടിലെ 99 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പുന്നപ്പുഴയിലെ മുട്ടിക്കടവ്, മുപ്പിനി പാലങ്ങള്‍ക്കു മുകളിലൂടെ വെള്ളം ഒഴുകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക