പപ്പടം കഴിച്ചാൽ കോവിഡ് പ്രതിരോധിക്കാനാകുമെന്ന് വാദിച്ച കേന്ദ്രമന്ത്രി അര്ജുന് റാം മേഖ്വാളിന് കോവിഡ്. ‘ഭാഭിജി കി പപ്പഡ്’ എന്ന ബ്രാൻഡ് പപ്പടം കോവിഡിനെയും മറ്റും ചെറുക്കാനുള്ള പ്രതിരോധ ശേഷി നൽകുമെന്നായിരുന്നു മന്ത്രിയുടെ അവകാശ വാദം. രാവിലെ ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ച മേഖ്വാളിന് തുടർന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത ട്വീറ്റ് ചെയ്തത്.
രാജ്യത്ത് കോവിഡ് പോരാട്ടത്തിനിടെ ജീവന് നഷ്ടമായത് 196 ഡോക്ടര്‍മാർക്ക്
ആത്മനിർഭർ ഭാരതിൻെറ ഭാഗമായി നിർമിച്ച ‘ഭാഭിജി കി പപ്പഡ്’ എന്ന ബ്രാൻഡ് പപ്പടം കൊറോണ വൈറസിനെതിരായ ആൻറിബോഡി ശരീരത്തിൽ ഉൽപ്പാദിപ്പിക്കുമെന്ന അവകാശവാദവുമായി മന്ത്രി വിഡിയോ പുറത്തിറക്കുകയായിരുന്നു. കേന്ദ്ര മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ ജോധ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് ബാധിച്ച് ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ആഗസ്റ്റ് നാലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു
कोरोना के शुरूआती लक्षण आने पर मैंने टेस्ट करवाया व पहली जाँच नेगेटिव आने के बाद आज दूसरी जाँच पॉजिटिव आई है।
मेरी तबीयत ठीक है परन्तु चिकित्सकीय सलाह पर AIIMS में भर्ती हूँ। मेरा निवेदन है कि जो लोग गत कुछ दिनों में मेरे संपर्क में आयें हैं, कृपया अपने स्वास्थ्य का ध्यान रखे ।— Arjun Ram Meghwal (Modi Ka Parivar) (@arjunrammeghwal) August 8, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക