മാസ്കില്ലാതെ വീണ്ടും പിടിച്ചാല്‍ 2,000 രൂപ പിഴയടക്കണം. ഇതിന് നടപടി നേരിട്ടവരുടെ ഡാറ്റാ ബേസ് തയ്യാറാക്കും. പൊലീസ് നടപടിക്ക് ജനപിന്തുണ ഉറപ്പാക്കും. മാര്‍ക്കറ്റ് മാനേജ്മെന്റിന് പൊതുസംവിധാനം ഏര്‍പ്പെടുത്തുമെന്നും തൃശൂര്‍ നഗരമാതൃക ഇതിനായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം തൃശൂര്‍ ജില്ലയില്‍ രണ്ട് പുതിയ ക്ലസ്റ്ററുകളും ആലപ്പുഴയില്‍ ആറ് പുതിയ ക്ലസ്റ്ററുകളും രൂപീകരിച്ചു. കോട്ടയം അതിരമ്പുഴയിൽ സമ്പർക്ക വ്യാപനം ഉയരുകയാണ്. തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ പരിശോധന വര്‍ധിപ്പിക്കും. കോഴിക്കോട്, ഫോര്‍ട്ട് കൊച്ചി ക്ലസ്റ്റര്‍ എന്നിവിടങ്ങളില്‍ ആശങ്ക ഉയരുകയാണ്. കോഴിക്കോട് ജില്ലയിൽ 24 വീടുകളില്‍ അഞ്ചിലധികം രോഗികള്‍ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക