കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. മാധ്യമങ്ങളില്‍ കോൺഗ്രസ് പാര്‍ട്ടിയുടെ മുഖവും നാവുമായി പ്രത്യക്ഷപ്പെടാറുള്ള നേതാവായിരുന്നു അദ്ദേഹം. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.
ഇന്നലെ വൈകിട്ട് 5 മണിക്ക് നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷം ഗാസിയാബാദിലെ വീട്ടില്‍ എത്തിയ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല. ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് മാധ്യമ വിഭാഗത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട് അദ്ദേഹം.
പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ സൗഖ്യത്തിനായി മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയുടെ പ്രാർത്ഥന
‘രാജീവ് ത്യാഗിയുടെ വേർപാടിൽ ഞങ്ങൾ അതീവ ദു:ഖം രേഖപ്പെടുത്തുന്നു. കരുത്തനായ പാർട്ടി പ്രവർത്തകനായ അദ്ദേഹം യഥാർഥ രാജ്യസ്നേഹി കൂടിയായിരുന്നു. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും കൂട്ടുക്കാർക്കുമൊപ്പം ഞങ്ങളുടെ പ്രാർഥനയുണ്ടാകുമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.
We are deeply saddened by the sudden demise of Shri Rajiv Tyagi. A staunch Congressman & a true patriot. Our thoughts and prayers are with his families & friends in this time of grief. pic.twitter.com/yHKSlzPwbX
— Congress (@INCIndia) August 12, 2020
കഴിഞ്ഞ ഒക്ടോബറിലാണ് പ്രിയങ്കഗാന്ധി ത്യാഗിയെ പാർടിയുടെ വക്താവായി ഉത്തർപ്രദേശിൽ ചുമതലപ്പെടുത്തിയത്. കോൺഗ്രസിൽ വിവിധ ഭാരവാഹിത്വം ത്യാഗി വഹിച്ചിട്ടുണ്ട്. പ്രമുഖ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, അശോക് ഗെലോട്ട്, ഡി.കെ. ശിവകുമാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
भारतीय राष्ट्रीय कांग्रेस के प्रवक्ता श्री राजीव त्यागी जी की असामयिक मृत्यु मेरे लिए एक व्यक्तिगत दुःख है। हम सबके लिए अपूर्णीय क्षति है।
राजीव जी विचारधारा समर्पित योद्धा थे। समस्त यूपी कांग्रेस की ओर से परिजनों को हृदय से संवेदना।
ईश्वर उनके परिवार को दुख सहने की शक्ति दें। pic.twitter.com/GpdsAeKwxo
— Priyanka Gandhi Vadra (@priyankagandhi) August 12, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക