കര്‍ണാടകയിലേക്ക് ഓണത്തിന് കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വീസ് നടത്തും; റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയുള്ള ഈ സര്‍വ്വീസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്
റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയുള്ള ഈ സര്‍വ്വീസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും സര്‍വീസ് നടത്തുക. കോഴിക്കോട് വഴിയും പാലക്കാട് വഴിയും സര്‍വ്വീസ് ഉണ്ടാകും. ഈ സര്‍വ്വീസുകള്‍ക്ക് 10 ശതമാനം അധിക നിരക്ക് ഉള്‍പ്പെടെ END to END യാത്രാനിരക്കിലുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ആഗസ്റ്റ് 15 മുതല്‍ ലഭ്യമാകുന്നതാണ്.
1.10 കോടി രൂപ കൈക്കൂലിയുമായി തഹസില്‍ദാര്‍ പിടിയില്‍; ആന്റി കറപ്ഷന്‍ ബ്യൂറോയാണ് റെയ്ഡ് നടത്തിയത്
യാത്രക്കാർ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്കുള്ള പാസ് യാത്രാവേളയില്‍ ഹാജരാക്കിയാല്‍ മാത്രമേ യാത്രാനുമതി ലഭ്യമാകുകയുള്ളൂ. യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് യാത്രയ്ക്കു മുമ്പ് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക