ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,489 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 25,89,682 ആയി. ഒറ്റ ദിവസത്തിനിടെ 944 പേർ കൂടി രോഗം ബാധിച്ചു മരിച്ചു. ആകെ മരണം 49,980, ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 6,77,444 പേർ ചികിത്സയിലാണ്. ഇതുവരെ 18,62,258 പേർ രോഗമുക്തരായി.
മഹാരാഷ്ട്രയിൽ 5,84,754 കേസുകളും തമിഴ്നാട്ടിൽ 3,32,105 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ ഇതുവരെ 2,81,817 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടകയിൽ 2,19,926 കേസുകളും ഡൽഹിയില്‍ 1,51,928 കേസുകളും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിൽ 1,50,061 പേർക്കും ബംഗാളിൽ 1,13,432 പേർക്കുമാണ് രോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക