ഒടിടി പ്ലാറ്റ്ഫോമില്‍ തിയറ്റര്‍ റിലീസിന് മുൻപേ ചിത്രങ്ങള്‍ നല്‍കുന്നവരുമായി സഹകരിക്കേണ്ട എന്ന തിയറ്ററുടമകളുടെ സംഘടനയായ ‘ഫിയോക്’ പുറത്തിറക്കിയ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തിയറ്റര്‍ റിലീസിന് മുമ്ബ് പൈറസി നേരിട്ടതിനാല്‍, ടോവിനോ നായകനായ ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രമൊഴികെ മറ്റെല്ലാ ചിത്രങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും എന്നും സംഘടന അറിയിച്ചിരുന്നു.
മോഹൻലാലിനെ അധിക്ഷേപിച്ചു; മാപ്പ് പറഞ്ഞ് ഫ്ളവേഴ്സ് ചാനൽ, കലിയടങ്ങാതെ മോഹൻലാൽ ഫാൻസ്
എന്നാല്‍ ഇപ്പോഴിതാ, ദുല്‍ഖര്‍ സല്മാന് നിര്‍മിക്കുന്ന സിനിമ ‘മണിയറയിലെ അശോകന്’ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ, ഈ വരുന്ന ആഗസ്റ്റ് 31 ന് ഓണ്‍ലൈന്‍ റിലീസ് ചെയ്യുമെന്ന അറിയിപ്പ് പുറത്തുവന്നിരിക്കുന്നു. അനൂപ് സത്യന് സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍്റെ വേഫറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത് ചിത്രമാണിത്.
ജേക്കബ് ഗ്രിഗറിയെ നായകനാക്കി, നവാഗതനായ ഷംസു സായ്ബാ സംവിധാനം ചെയ്യുന്ന ‘മണിയറയിലെ അശോകന്’ എന്ന ചിത്രത്തില്‍, ‘പ്രേമം’ എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ ശ്രദ്ധേയയായ അനുപമ പരമേശ്വരനാണ് നായിക. സജദ് കക്കു ക്യാമറയും, ശ്രീഹരി.കെ.നായര്‍ സംഗീതവും നിര്‍വഹിക്കുന്ന ചിത്രം രചിച്ചിരിക്കുന്നത് വിനീത് കൃഷ്ണനാണ്. അനു സിതാര, ശ്രിത ശിവദാസ്, നയന എല്‍സ, കൃഷ്ണശങ്കര് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
കേരള പോലീസ് നടത്തിയ വിർച്വൽ ഹാക്കത്തോൺ ‘Hac’KP 2020 ‘; ടീം OsintSploit ജേതാക്കളായി
നേരത്തെ, ചിത്രത്തിന്‍്റെ നിര്‍മ്മാതാവായ ദുല്‍ഖറിന്‍്റെ പിറന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച്, ചിത്രത്തിന്‍്റെ പ്രൊമോഷന് വേണ്ടി ദുല്‍ഖര്‍ ആലപിച്ച ‘മൊഞ്ചത്തി പെണ്ണേ ഉണ്ണിമായേ..’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കിയത് സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഓണ്‍ലൈന്‍ റിലീസുമായി മുന്നോട്ടുപോകുന്ന നിര്‍മ്മാതാക്കളുടെ മറ്റ് ചിത്രങ്ങളുമായ് ഭാവിയില്‍ യാതൊരുവിധ സഹകരണവും ഉണ്ടാവില്ല എന്ന തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് എടുത്ത തീരുമാനം ദുല്‍ഖര്‍ സല്‍മാനും ബാധകമാണോ എന്നാണ് കണ്ടറിയേണ്ടത്. കാരണം, കൊറോണ ലോക്ക്ഡൗണ്‍ മൂലം റിലീസ് നീട്ടിവെച്ചിരിക്കുന്ന, ദുല്‍ഖര്‍ സല്‍മാന്‍്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ‘കുറുപ്പ്’ എന്ന ഏവരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും വേഫറര്‍ ഫിലിംസ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക