തിരുവനന്തപുരം : ആർ.സി.സി.യിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ എന്ന റേഡിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പുമന്ത്രി കെകെ. ശൈലജ വീഡിയോ കോൺഫറൻസ് മുഖേനെ നിർവഹിച്ചു.
വിഖ്യാത സംഗീതജ്ഞൻ പണ്ഡിറ്റ് ജസ് രാജിന്റെ നിര്യാണം തീരാനഷ്ടം : പിണറായി വിജയൻ
14.54 കോടി രൂപ ചെലവിൽ ആണ് ഈ മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. അർബുദ കോശങ്ങളെ നശിപ്പിക്കുമ്പോൾ തന്നെ സമീപസ്ഥമായ ആരോഗ്യമുള്ള ശരീര കലകൾക്കും മറ്റ് സുപ്രധാന അവയവങ്ങൾക്കും റേഡിയേഷൻ ഏൽക്കാതെ സംരക്ഷിക്കാനുള്ള സംവിധാനവും ഈ യൂണിറ്റിൽ ഉണ്ട്. പാർശ്വഫലങ്ങൾ പരമാവധി കുറച്ച് അതീവ കൃത്യതയോടെയുള്ള ചികിത്സ വളരെ വേഗത്തിൽ നടത്താൻ കഴിയുന്നു എന്നതാണ് ഇതിന്റെ നേട്ടം എന്നും പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു .
ഉന്നത ഗുണനിലവാരമുള്ള റേഡിയേഷൻ ചികിത്സയ്ക്കുള്ള ഈ ഉപകരണം കമ്മീഷൻ ചെയ്യുന്നതോടെ ചികിത്സക്കു വേണ്ടിയുള്ള രോഗികളുടെ കാത്തിരിപ്പ് ഗണ്യമായി കുറയ്ക്കാൻ കഴിയും. ആർ.സി.സി.യുടെ ഹൈ ടെക് ചികിത്സാ സങ്കേതങ്ങളുടെ നിരയിലേക്കാണ് ഈ റേഡിയോതെറാപ്പി യൂണിറ്റും ഇടം പിടിച്ചിരിക്കുന്നത്.
https://www.facebook.com/kkshailaja/videos/1174473249596098/?__cft__[0]=AZXgeh1fZLvYfkhbjCYaHlLO3a9lTyjNwpuf63yvJySc3-aK4oikGGRb8PikxsKjepsnoogvxZKjydtJAVThrcQDemm-pRx6XdXOzU97WjxYHhKSLExJ91ifuSXz-83rWME5bBmKyh4ATzizN2-58OmlL90XmH1T8vFzNH7UXqnuSfvr_QKsr9LgPAx8vRNYn2E&__tn__=%2CO%2CP-R
പ്രതികരിക്കാൻ ഇവിടെ എഴുതുക