പാടിയോട്ടുചാൽ (കണ്ണൂർ): കോവിഡ് ഭീതി രാജ്യത്തെ ജനങ്ങളെയാകെ വീടുകളിൽ ചുരുക്കി നിർത്തി. എങ്കിലും ദിവസങ്ങൾ തള്ളി നീക്കാൻ അവർ ഒട്ടനവധി മാതൃകാപരമായ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന വാർത്തകൾ നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. പക്ഷെ ഈ വാർത്ത ഒരല്പം മുൻപന്തിയിലെത്തും.
കൊറോണയെ ഭയന്ന് പലരും ഈ അടുത്ത മാസങ്ങളിലായി ബാർബർഷോപ്പ് അവഗണിച്ചു. എങ്കിലും പലരും വീടുകൾ ബാർബർ ഷോപ്പാക്കി മാറ്റി. എങ്കിൽ ഇവിടെ കൊറോണയെ തോൽപ്പിച്ച് മാസങ്ങളായി തന്റെ മുടിമുറിക്കാതെ തലശ്ശേരിയിലെ റീജിയണൽ ക്യാൻസർ സെന്റെറിലെ രോഗിക്ക് ഹെയർ ഡൊനേറ്റ് ചെയ്ത് മാതൃകയായി ഈ യുവാവ്.
‘റെഡ് ഈസ് ബ്ലഡ് കേരള’ എന്ന ചാരിറ്റബിൾ സൊസൈറ്റി മുഖേന ‘കേശദാനം സ്നേഹദാനം’ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് B+ve ഗ്രൂപ്പ് കാരനായ പാടിയോട്ടുചാൽ പൊന്നംവയൽ സ്വദേശിയും ഡിവൈഎഫ്ഐ പൊന്നംവയൽ യൂണിറ്റ് കമ്മറ്റി അംഗം കൂടിയായ അഭിരാജ് തന്റെ മുടി ദാനം ചെയ്തത്. യുവാക്കൾക്ക് മറ്റൊരു പാഠമായി മാറുകയാണ് ഈ ചെറുപ്പക്കാരൻ.
പാവപ്പെട്ട ക്യാൻസർ രോഗിക്ക് വേണ്ടി കേശദാനം ചെയ്യാൻ കാണിച്ച ആ നല്ല മനസിന് അഭിനന്ദനങ്ങൾ അർപ്പിക്കുകയാണ് സോഷ്യൽ മീഡിയ .
പ്രതികരിക്കാൻ ഇവിടെ എഴുതുക