സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 2333 പേരിൽ 2151പേർക്കും രോഗം വന്നത് സമ്പർക്കം വഴിയാണ്. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 12ന് മരണമടഞ്ഞ തിരുവനന്തപുരം കാലടി സൗത്ത് സ്വദേശിനി ഭാര്‍ഗവി (90), പത്തനംതിട്ട അടൂര്‍ സ്വദേശി ഷംസുദീന്‍ (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ തിരുവനന്തപുരം ആര്യനാട് സ്വദേശിനി മീനാക്ഷി (86), ആഗസ്റ്റ് 17ന് മരണമടഞ്ഞ കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജന് (56), എറണാകുളം ആലുവ സ്വദേശിനി ജമീല (53), ആഗസ്റ്റ് 18ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ടി.വി. മത്തായി (67), ആഗസ്റ്റ് 14ന് മരണമടഞ്ഞ എറണാകുളം കോതാട് സ്വദേശി തങ്കപ്പന് (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 182 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം- 540
മലപ്പുറം- 322
ആലപ്പുഴ – 253
എറണാകുളം- 230 പേര്‍ക്കും,
കോട്ടയം – 203
കാസര്‍ഗോഡ് -174
കണ്ണൂര്‍- 126
തൃശൂര്‍- 97
പത്തനംതിട്ട- 87
കോഴിക്കോട് – 78
കൊല്ലം- 77
പാലക്കാട്-65
ഇടുക്കി – 64
വയനാട് – 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക