വാഷിംഗ്ടണ്‍ ഡിസി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഒബാമ തന്റെ ഉത്തരവാദിത്വം നന്നായി ചെയ്യാത്തതിനാലാണ് താന്‍ രാഷ്ട്രിയത്തിലേക്ക് എത്തിയതെന്നും തുടര്‍ന്ന് രാജ്യം തന്നെ പ്രസിഡന്റായി തെരഞ്ഞെടുത്തതെന്നും ട്രംപ് പറഞ്ഞു.
ഒബാമ നന്നായി ജോലി ചെയ്യാത്തതിനാലാണ് ഞാന്‍ ഈ പദവിയില്‍ എത്താന്‍ കാരണമായതെന്നും ട്രംപ് പറഞ്ഞു. ബുധനാഴ്ച ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ ഒബാമ നടത്തിയ പ്രസംഗത്തിന് മറുപടി നല്‍കുകയായിരുന്നു ട്രംപ്.
പ്രസിഡന്റായിരുന്ന സമയം ഒബാമ ജോലി നന്നായി ചെയ്തില്ല. ഞാന്‍ ഇവിടെ വരാന്‍ കാരണം ഒബാമയും ജോ ബൈഡനുമാണ്. അവര്‍ ജോലി നന്നായി ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഇവിടെ കാണില്ലായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക