ചെന്നൈ, ബെംഗളൂരു ഓണം സ്പെഷൽ കെഎസ്ആർടിസി സർവീസുകൾ ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 6 വരെ. എറണാകുളത്തു നിന്നു വൈകുന്നേരം 5ന് പുറപ്പെടുന്ന ചെന്നൈ സൂപ്പർ ഡീലക്സ് ബസ് പിറ്റേ ദിവസം രാവിലെ 7.50ന് ചെന്നൈയിലെത്തും. വൈകിട്ട് 5ന് പുറപ്പെട്ടു രാവിലെ 7.30ന് എറണാകുളത്ത് തിരിച്ചെത്തും. യാത്ര ടിക്കറ്റ് നിരക്ക് 1240 രൂപയായിരിക്കും. ബെംഗളൂരു ബസ് (ബത്തേരി, മൈസൂരു വഴി) വൈകിട്ട് 4.45ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ 5.20ന് ബെംഗളൂരുവിലെത്തും. തിരികെ ഉച്ചയ്ക്കു 3.30ന് പുറപ്പെട്ടു പിറ്റേന്ന് പുലർച്ചെ 3.40ന് എറണാകുളത്ത് എത്തും. ടിക്കറ്റ് 894 രൂപ.
അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു; കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി പേളിയും ശ്രീനിഷും
26 മുതലാണു ചെന്നൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുളള സർവീസുകൾ തുടങ്ങുക. പാലക്കാട്, സേലം വഴിയുളള തിരുവനന്തപുരം–ബെംഗളൂരു സർവീസ് രാത്രി 8.10ന് എറണാകുളത്ത് എത്തും. തിരികെ ബെംഗളൂരുവിൽ നിന്നു രാത്രി 7ന് പുറപ്പെട്ടു രാവിലെ 7.15ന് എറണാകുളത്ത് എത്തും. ടിക്കറ്റ് നിരക്ക് 1181 രൂപ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന സർവീസുകളിൽ കെഎസ്ആർടിസി 10% അധിക നിരക്ക് ഈടാക്കും. കേരള, കർണാടക, തമിഴ്നാട് സർക്കാരുകൾ ഏർപ്പെടുത്തുന്ന കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാൻ ടിക്കറ്റ് റിസർവ് ചെയ്യുന്ന യാത്രക്കാർ ബാധ്യസ്ഥരാണ്.
അശ്ലീല കമന്റിട്ട ആളുടെ പ്രൊഫൈലും സ്ക്രീന്‍ ഷോട്ടുകളും പങ്കുവച്ച് നടി രേവതി സമ്പത്ത്
സംസ്ഥാനങ്ങളുടെ കോവിഡ് പോർട്ടലുകളിൽ പേരു രജിസ്റ്റർ ചെയ്യണം. യാത്രാ ദിവസം ആവശ്യമായ യാത്രക്കാരില്ലാതെ ഏതെങ്കിലും സർവീസ് റദ്ദാക്കേണ്ട സാഹചര്യമുണ്ടായാൽ യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യും. യാത്രയിലുടനീളം മാസ്ക് ധരിക്കണം. യാത്രക്കാർ മൊബൈലിൽ ആരോഗ്യ സേതു ആപ് ഇൻസ്റ്റാൾ ചെയ്യണം എന്നത് നിർബന്ധമാണ്. കേരള, തമിഴ്നാട്, കർണാടക സർക്കാരുകൾ ഏതെങ്കിലും സാഹചര്യത്തിൽ യാത്രാനുമതി നിഷേധിച്ചാൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും കെഎസ്ആർടിസി റീഫണ്ട് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക